1
എഴുമറ്റൂരിെലെ ഹൈമാസറ്റ് ലൈറ്റ്

മല്ലപ്പള്ളി : എഴുമറ്റൂർ പോസ്റ്റോഫീസ് കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നില്ലെന്ന് പരാതി. ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാലര ലക്ഷം രൂപ ചെലവഴിച്ച് 2014 ലാണ് വിളക്ക് സ്ഥാപിച്ചത്. മുമ്പ് പലതവണ ലൈറ്റ് കത്താത്തിനെ തുടർന്ന് അന്നത്തെ എഴുമറ്റൂർ പഞ്ചായത്ത് ഭരണ സമിതി തുകയടച്ച് പ്രവർത്തനം കാര്യക്ഷമമാക്കിയിരുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാൽ കവല ഇരുട്ടിലായി. ഹൈമാസ്റ്റ് വിളക്ക് പ്രവർത്തനക്ഷമമാക്കണമെന്ന് വ്യാപാരി വ്യവസായി സംഘടന ആവശ്യപ്പെട്ടു.