
അടൂർ : സംസ്ഥാന ബഡ്ജറ്റിൽ അടൂർ മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 77 കോടി രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു.
പന്തളം കോളേജ് ജംഗ്ഷനിൽ ഫുഡ് ഓവർ ബ്രിഡ്ജിനായി 5.50 കോടി,പന്തളം എ.ഇ.ഒ ഓഫീസിന് 2.30 കോടി, പന്തളം സബ്ട്രഷറിക്ക് 3.30 കോടി, ചിറമുടി പദ്ധതിക്കായി 2.50 കോടി, പന്തളം സബ് രജിസ്റ്റർ ആഫീസിന് മന്ദിരം നിർമ്മിക്കാൻ 4.50 കോടി, പന്തളം മൃഗാശുപത്രിയ്ക്ക് 2 കോടി, കൊടുമൺ മുല്ലോട്ട് ഡാം നവീകരണത്തിന് 3.30 കോടി എന്നിവയാണ് ബഡ്ജറ്റിൽ ഇടംതേടിയ പ്രധാന പദ്ധതികൾ. സ്കിൽ എക്കോ സിസ്റ്റം വിപുലീകരിക്കുന്നതിന് സ്കിൽ കോഴ്സിനായി ഒരുകോടി രൂപയും അനുവദിച്ചു. പന്തളത്തെ തീർത്ഥാടന ടൂറിസം സർക്യൂട്ടും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക ഭരണാനുമതി ലഭിച്ചവ
കെ.എസ്.ആർ.ടി.സി ഫുഡ് ഓവർ ബ്രിഡ്ജ് : 5.50 കോടി,
മണ്ണടി വേലുത്തമ്പി പഠനഗവേഷണ കേന്ദ്രം : 3 കോടി,
അടൂർ പി.ഡബ്ളിയു ഡി കോംപ്ളക്സ് : 5 കോടി
മറ്റു പ്രധാന പദ്ധതികൾ
അടൂർ റവന്യൂ കോംപ്ളക്സ് : 5 കോടി
അടൂർ ഹോമിയോ കോംപ്ളക്സ് : 8 കോടി
ഏറത്ത് പഞ്ചായത്ത് ആഫീസ് : 1.50 കോടി
പുതിയകാവിൽ ചിറ ടൂറിസം : 5 കോടി
അടൂർ സാംസ്കാരിക സമുച്ചയം : 5 കോടി
നെല്ലിമുകൾ - തെങ്ങമം - വെള്ളച്ചിറ - ആനയടി റോഡ് : 10 കോടി
പ്രതിസന്ധികാലഘട്ടത്തിലും ഇടതുമുന്നണിക്ക് മൂന്നാംതവണയും മികച്ച വിജയം നൽകിയ ജനങ്ങൾക്കുള്ള സമ്മാനമാണ് ഈ ബഡ്ജറ്റ്.
ചിറ്റയം ഗോപകുമാർ,
ഡെപ്യൂട്ടി സ്പീക്കർ