അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല സാന്ത്വന പരിചരണവേദിയുടെ ആഭിമുഖ്യത്തിൽ ലോക വൃക്ക ദിനത്തിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ നടത്തി. ഗ്രാമപഞ്ചായത്തംഗം സാജിത റഷീദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബിന്റെ നേതൃത്വത്തിൽ സാന്ത്വന വിഭാഗം കൺവീനർ ഹരികൃഷ്ണൻ,അക്ഷരസേനാംഗങ്ങളായ വിദ്യ വി.എസ്,രമ്യ. എസ്,ഷഫീഖ്,രേഷ്മ എന്നിവർ പങ്കെടുത്തു.