g

അടൂർ : അടൂർ ഗവ.ആയൂർവേദ ആശുപത്രിയുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്‌ അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ സൂപ്രണ്ടിന് നിവേദനം നൽകി. ദിവസേന നിരവധി രോഗികളാണ് ഇവിടെ പരിശോധനയ്ക്കായി എത്തുന്നത്. നിലവിൽ രണ്ടാംനിലയിലാണ് ആശുപത്രിയുടെ പ്രവർത്തനം, അവശത അനുഭവിക്കുന്ന രോഗികളടക്കം നിരവധിപേരാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് ഉറപ്പുനൽകി. മണ്ഡലം പ്രസിഡന്റ്‌ നിതീഷ് പന്നിവിഴ, അരവിന്ദ് ചന്ദ്രശേഖർ, അംജത് അടൂർ,എബി തോമസ്,അഖിൽ പന്നിവിഴ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.