പന്തളം: പി.കെ.എസ് ക്ഷേമസമിതി പന്തളം ഏരിയാ സമ്മേളനം ഞായറാഴ്ച പി.കെ.കുമാരൻ നഗർ (എസ്.ആർ.വി.യു.പി.എസ്‌പെരുംമ്പുളിക്കൽ ) വച്ച് നടക്കും.രാവിലെ 9ന് പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.രാജേഷ് ഉദ്ഘാടനം ചെയ്യും. ഏരിയാ പ്രസിഡന്റ് എസ് അരുൺ അദ്ധ്യക്ഷത വഹിക്കും. കെ.കുമാരൻ, എം.കെ.മുരളീധരൻ, വി.കെ.മുരളി തുടങ്ങിയവർ പ്രസംഗിക്കും.