പന്തളം: പൂഴിക്കാട് പീപ്പിൾസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര രോഗ നിർണയവും ഞായറാഴ്ച രാവിലെ 9 മുതൽ 1 വരെ വായനശാലാ ഹാളിൽ വച്ച് നടക്കും. 9ന് വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്യും. പി.കെ.ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷത വഹിക്കും. ഡോ.പി.ജെ .പ്രദീപ് കുമാർ, ശ്രീജിത്ത് ,മഞ്ജുഷ, ശോഭനകുമാരി, സീന എന്നിവർ പ്രസംഗിക്കും.