 
തിരുവല്ല: നിരണം കണ്ണശ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന കവിതാ ശിൽപശാല തിരുവല്ല ഡയറ്റ് ഹാളിൽ തുടങ്ങി. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ശിൽപ്പശാല കേരള സാഹിത്യ അക്കാഡമി മുൻസെക്രട്ടറി ഡോ.കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. വാക്കിനോട് വാക്ക് ചേർത്തുവയ്ക്കുമ്പോൾ കൈവിറയ്ക്കുന്ന അനുഭവമാണ് കവിത രചിക്കുമ്പോഴെന്നും ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും നിറവേറ്റപ്പെടേണ്ട പ്രക്രിയയാണതെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് പ്രസിഡന്റ് ഡോ.വർഗീസ് മാത്യു അദ്ധ്യഷനായി. സ്വാഗതസംഘം ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി.ആന്റണി, ജില്ലാവിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ കെ.എസ് ബീനാറാണി, ഡയറ്റ് പ്രിൻസിപ്പൽ പി.പി വേണുഗോപാൽ, പുരോഗമന കലാസാഹിത്യസംഘം ജില്ലാസെക്രട്ടറി അഡ്വ.സുധീഷ് വെൺപാല, പ്രസിഡന്റ് കൈപ്പട്ടൂർ തങ്കച്ചൻ, പ്രൊഫ.എ.ലോപ്പസ്, എം.പി ഗോപാലകൃഷ്ണൻ,പ്രൊഫ.എ ടി ളാത്തറ,സജേഷ്,രമേശ്വരിയമ്മ,ഉമ്മൻ മത്തായി,ക്യാമ്പ് ഡയറക്ടർ എ.ഗോകുലേന്ദ്രൻ,ട്രസ്റ്റ് സെക്രട്ടറി പ്രൊഫ.കെ.വി.സുരേന്ദ്രനാഥ്, ട്രഷറർ പി.ആർ മഹേഷ് കുമാർ, അജിത് തിരമൂലപുരം, അഡ്വ.പ്രമോദ് ഇളമൺ, ഡി.ആത്മലാൽ, ജോസഫ് തോമസ് എന്നിവർ സംസാരിച്ചു. ഡോ.എം.എ സിദ്ധിക്,ഡോ.മനോജ് കുറൂർ എന്നിവർ ക്ളാസെടുത്തു.