പന്തളം: ചിത്രകാരനും ഫോട്ടോഗ്രാഫറുമായ പ്രമോദ് കുരമ്പാലയുടെ ചിത്രപ്രദർശനം ഇന്ന് മുതൽ 19 വരെ കോട്ടയം ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ നടക്കും. ഇന്ന് രാവിലെ 11ന് ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ ഉദ്ഘാടനം ചെയ്യും. കേരള ലളിതകലാ അക്കാ‌ഡമി സെക്രട്ടറി എൻ. ബാലമുരളികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.

കെ.എ. ഫ്രാൻസിസ്, നേമംപുഷ്പരാജ്, ജോണി എം.എൽ, കാരയ്ക്കാമണ്ഡപം വിജയകുമാർ, ജി. ഉണ്ണിക്കൃഷ്ണൻ, ടി.ആർ. ഉദയകുമാർ, ബൈജുദേവ്, പാർത്ഥസാരഥി വർമ്മ എന്നിവർ പങ്കെടുക്കും. കേരള സർക്കാർ സാംസ്‌കാരിക വകുപ്പും കേരള ലളിതകലാ അക്കാ‌ഡമിയും ചേർന്നാണു പ്രദർശനം സംഘടിപ്പിച്ചത്.