babu
സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് ക്രിസ് താേമസ്, ജനറൽ സെക്രട്ടറി ബാബു കൃഷ്ണകല

തിരുവല്ല :പത്രപ്രവർത്തക ആശ്രിത പെൻഷൻ വർദ്ധിപ്പിക്കാനും പകുതി പെൻഷൻ വാങ്ങുന്നവർക്ക് റിട്ടയർമെന്റ് പ്രായമാകുന്ന മുറയ്ക്ക് പൂർണ പെൻഷൻ അനുവദിക്കാനും നടപടി സ്വീകരിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്‌സ് ഫോറം ജില്ലാ ജനറൽ ബോഡി യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പെൻഷൻ അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കണം. പെൻഷൻ പ്രതിമാസം 15,000 രൂപയായി വർദ്ധിപ്പിക്കണം. രണ്ടു വർഷം മുൻപ് പ്രഖ്യാപിച്ച ആയിരം രൂപ പെൻഷൻ വർദ്ധന ഇതുവരെ നടപ്പാക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. അഞ്ചു വർഷം മുൻപ് പ്രഖ്യാപിച്ച പെൻഷൻ തുകയാണ് ഇപ്പോഴും പത്രപ്രവർത്തകർക്കു ലഭിക്കുന്നത്. മരണമടഞ്ഞ പത്രപ്രവർത്തകരുടെ ആശ്രിത പെൻഷൻ ഇപ്പോഴും 2500 രൂപ മാത്രമാണ്.

യോഗത്തിൽ ക്രിസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നെല്ലിക്കാല അനുസ്മരണ പ്രസംഗം സംസ്ഥാന ജനറൽ സെക്രട്ടറി എ. മാധവൻ റോയി നടത്തി. ബാബു കൃഷ്ണകല, ഷിജു സ്‌കറിയ, എസ്. ശ്രീലാൽ, .പ്രസാദ് മൂക്കന്നൂർ എന്നിവർ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികളായി ക്രിസ് തോമസ്(പ്രസിഡന്റ്), ടി.കെ. രാജഗോപാൽ, വി.പി. പ്രസാദ് മൂക്കന്നൂർ (വൈസ് പ്രസിഡന്റുമാർ), ബാബു കൃഷ്ണകല (ജനറൽ സെക്രട്ടറി), കുറ്റൂർ രാധാകൃഷ്ണൻ, എസ്. ശ്രീലാൽ(ജോയിന്റ് സെക്രട്ടറിമാർ), ഷിജു സ്‌കറിയ(ട്രഷറർ), എൻ. കെ.രവീന്ദ്രൻ(സംസ്ഥാന കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.