
തിരുവല്ല : പ്രളയത്തിൽ തകർന്നുപോയ മല്ലപ്പള്ളി കോമളം പാലത്തിന് ഇരുപത് ശതമാനം തുക ഉൾപ്പടെ തിരുവല്ല നിയോജകമണ്ഡലത്തിലെ 178.5 കോടി രൂപയുടെ പ്രവർത്തികൾ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. കോമളം പാലത്തിന്റെ നിർമ്മാണം തുടങ്ങാൻ ഈവർഷം 2.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 12 കോടി രൂപയാണ് പുതിയ പാലത്തിനായി എസ്റ്റിമേറ്റ് കണക്കാക്കുന്നത്. ഇതുകൂടാതെ കറ്റോട് പാലം 5 കോടി, കടപ്ര – വീയപുരം 9 കോടി, എം.സി.റോഡിലെ മുത്തൂരിൽ ഫ്‌ളൈ ഓവർ 25 കോടി, വിദ്യാഭ്യാസ കോപ്ലക്‌സ് 15 കോടി, പന്നായി - തേവേരി റോഡ് 6 കോടി, നിരണം ഇരതോടിൽ ഹെൽത്ത് സബ്ബ് സെന്ററും ക്യാമ്പ് ഷെൽട്ടറും 2.5 കോടി, ആലംതുരുത്തി - പനച്ചമൂട് - തോക്കിനടി - ചക്കുളത്ത് കടവ് - പനച്ചമൂട് റോഡ് 8 കോടി, കാഞ്ഞിരത്തുംമൂട് - ചാത്തങ്കരി കടവ് - മണക്ക് ആശുപത്രി റോഡ് 10 കോടി, മന്നംകരച്ചിറ പാലം 6.5 കോടി, ഡക്ക്ഫാം - ആലുതുരുത്തി - കുത്തിയതോട് - ഇരമല്ലിക്കര റോഡ് 10 കോടി, തേലപ്പുഴക്കടവ് പാലം 15 കോടി, അട്ടക്കുളം - വായ്പൂര് റോഡ് 10 കോടി, സ്വാമിപാലം 5.5 കോടി, മാന്താനം - മൂശാരിക്കവല റോഡ് 8 കോടി, കുറ്റപ്പുഴ – മാർത്തോമ കോളേജ് - കിഴക്കൻ മുത്തൂർ റോഡ് 5 കോടി, നടയ്ക്കൽ മുണ്ടിയപ്പള്ളി പുന്നിലം കമ്മാളത്തകിടി റോഡ് 5 കോടി, പുല്ലംപ്ലാവിൽ കടവ് പാലം 7.5 കോടി, കുറ്റപ്പുഴ പി.എച്ച്.സിയ്ക്ക് പുതിയ കെട്ടിടം 3.5 കോടി, കണ്ണംപ്ലാവ് - കുളത്തൂർമൂഴി റോഡ് 10 കോടി എന്നിങ്ങനെ അടങ്കൽതുക വരുന്ന പ്രവർത്തികൾക്ക് ടോക്കൺ തുകയും അനുവദിച്ചിട്ടുണ്ട്.