പത്തനംതിട്ട: തിരുവല്ല മെഡിക്കൽ മിഷനിൽ ഗർഭപിണ്ഡത്തിന്റെ രൂപശാസ്ത്രം സംബന്ധിച്ച സമ്മേളനം 13ന് നടക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.എം.ജെ.കോശി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 6.30ന് സൂം മീറ്റിംഗിലൂടെയാണ് പരിപാടി. കുഞ്ഞിന്റെ ജനനത്തിന് മുൻപുള്ള ഹൃദ്രോഗ നിർണയം സംബന്ധിച്ച ബോധവൽക്കരണമാണ് നടക്കുന്നത്. മദ്ധ്യതിരുവിതാംകൂറിൽ ആദ്യമായി ഫെറ്റൽ കാർഡിയാക് സർവീസ് ആരംഭിച്ച ഡോ. സജി ഫിലിപ്പാണ് ക്ളാസ് നയിക്കുന്നത്.