l
l

പത്തനംതിട്ട : ചട്ടങ്ങൾക്ക് വിരുദ്ധമായി സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ വില്പനയ്ക്കെതിരെ ഏജന്റുമാരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് 15 ന് ഉച്ചക്ക് 2.30ന് നടക്കും. പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസിനോട് ചേർന്നുള്ള ഹാളിലാണ് ക്ലാസ് . സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൽപന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മായ എൻ. പിള്ള, ക്ഷേമനിധി ബോർഡ് അംഗം ടി. ബി. സുബൈർ, പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ തുടങ്ങിയവർ പങ്കെടുക്കും.