f

പത്തനംതിട്ട : പൊതുജനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഭൂമി സംബന്ധമായ പ്രവർത്തനങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി എല്ലാ വില്ലേജുകളിലും ജനകീയ സമിതി പുനർരൂപീകരിച്ച് ഉത്തരവിറങ്ങി. വില്ലേജ് ഓഫീസറാണ് കൺവീനർ.
വില്ലേജ് പരിധിയിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വില്ലേജിന്റെ ചാർജ് ഓഫീസറായ ഡെപ്യൂട്ടി തഹസീൽദാർ, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ ഒരു പ്രതിനിധി, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന വനിതാ അംഗം, പട്ടികജാതി, പട്ടികവർഗ പ്രതിനിധി എന്നിവരാണ് മറ്റ് അംഗങ്ങൾ.