
പത്തനംതിട്ട: ബഡ്ജറ്റിൽ കാൻസർ പെൻഷൻ വർദ്ധിപ്പിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. മറ്റു ക്ഷേമപെൻഷൻ 1600 രൂപയാക്കി ഉയർത്തിയിട്ടും കാൻസർ പെൻഷൻ വർദ്ധിപ്പിച്ചില്ല. ഇപ്പോഴും കാൻസർ പെൻഷൻ ആയിരം രൂപയാണ്. പെൻഷൻ വർദ്ധനവ് നടപ്പിലാകുന്നതു വരെ പെൻഷൻകാരെയും ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സംഘടനകളെയും ചേർത്ത് ജീവനം കാൻസർ സൊസൈറ്റി പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.ജി സന്തോഷ് കുമാറും പ്രോഗ്രാം കോഡിനേറ്റർ ജോജി മാത്യു ജോർജും അറിയിച്ചു.