
പത്തനംതിട്ട : സംസ്ഥാന ബഡ്ജറ്റിൽ ജില്ലയ്ക്ക് പുതിയ പദ്ധതികളില്ല. എന്നാൽ, നിയോജക മണ്ഡലം അടിസ്ഥാനത്തിൽ അടിസ്ഥാനസൗകര്യ വികസനത്തിന് തുക വകയിരുത്തി. വെള്ളപ്പൊക്ക ഭീഷണി നേരിടാൻ കോട്ടയം, ആലപ്പുഴ ജില്ലകൾക്കായി 33 കോടി അനുവദിച്ചപ്പോൾ പത്തനംതിട്ടയെ ഉൾപ്പെടുത്തിയില്ല. പ്രളയക്കെടുതി നേരിടുന്ന റാന്നി, ആറൻമുള, തിരുവല്ല മേഖലകൾ അടങ്ങുന്ന ജില്ലയെ തഴഞ്ഞെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയിൽ നാട്ടിലെത്തിയ പ്രവാസികളുടെ ക്ഷേമത്തിന് ബഡ്ജറ്റിൽ പരിഗണനയില്ലെന്ന് ആക്ഷേപമുണ്ട്. നെല്ലുൽപ്പാദന വർദ്ധനയ്ക്കുള്ള പദ്ധതിയിലും അപ്പർകുട്ടനാട് കർഷകരെ ഉൾപ്പെടുത്തിയിട്ടില്ല. ശബരിമല മാസ്റ്റർ പ്ളാൻ പദ്ധതികൾക്ക് 30 കോടി അനുവദിച്ചു. ഹിൽടോപ്പിൽ നിന്ന് മണപ്പുറത്തേക്ക് പമ്പയ്ക്ക് കുറുകെ പാലം നിർമ്മിക്കുന്നതിന് 15കോടിയുടെ നിർദേശം നേരത്തേ സർക്കാരിന് സമർപ്പിച്ചിരുന്നു. നിലയ്ക്കൽ അടിസ്ഥാന സൗകര്യ വികസനത്തിന് എട്ട് കോടിയും സന്നിധാനത്തേക്കുള്ള കുടിവെളള പൈപ്പ് ലൈനിന് അഞ്ച് കോടിയും ചെലവഴിക്കുമെന്നാണ് അറിയുന്നത്.
എം.സി റോഡ് വികസനത്തിനായി ബഡ്ജറ്റിൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം മേഖലകൾക്കുള്ള പദ്ധതിയുടെ പ്രയോജനവും ജില്ലയ്ക്കു ലഭ്യമാകും. തീർത്ഥാടന ടൂറിസം സർക്യൂട്ടുകൾ ശക്തിപ്പെടുത്താനുള്ള ബഡ്ജറ്റ് നിർദേശമുണ്ട്. ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, എരുമേലി സർക്യൂട്ടീനാവശ്യമായ പദ്ധതി തയാറാക്കും.
ജില്ലയിലെ ആസൂത്രണസമിതി ഓഫീസുകൾക്ക് കെട്ടിടം നിർമിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 15.42 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വന്യമൃഗങ്ങളിൽ നിന്ന് മലയോരവാസികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും ജില്ലയ്ക്ക് ഗുണകരമാകും.
ആറൻമുള മണ്ഡലത്തിൽ