konni

കോന്നി : റബർ കർഷകർക്ക് സബ്‌സിഡി നൽകാൻ ബഡ്ജറ്റിൽ 500 കോടി നീക്കിവച്ചതും വന്യമൃഗ അക്രമം തടയാൻ തുക അനുവദിച്ചതും മലയോരനാടിന് പ്രതീക്ഷയാണ്. ചിറ്റൂർ കടവ് , മാത്തൂർ, തൃപ്പാറ പാലങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കലഞ്ഞൂർ മാർക്കറ്റിൽ ഷോപ്പിംഗ് കോംപ്ലക്‌സിന് 3 കോടി അനുവദിച്ചു.

ബഡ്ജറ്റിൽ പരാമർശിച്ച പ്രധാന പദ്ധതികൾ

വ്യവസായ പാർക്ക് : 100 കോടി
ഡെന്റൽ കോളേജ് : 50 കോടി

കോന്നി ഫ്‌ളൈ ഓവർ : 100 കോടി

കോന്നി ബൈപ്പാസ് : 50 കോടി

ഗുരുനാഥൻമണ്ണ് - സീതത്തോട്​ - ​ആങ്ങമൂഴി​ - കോട്ടമൺപാറ​ - അള്ളുങ്കൽ റോഡ് : 10.50 കോടി
കലഞ്ഞൂർ മാർക്കറ്റിൽ ആധുനിക ഷോപ്പിംഗ് കോംപ്ലക്‌സ് : 3 കോടി
ചിറ്റൂർ കടവ് , മാത്തൂർ, തൃപ്പാറ പാലങ്ങൾ : 20 കോടി
കുരുശ്ശുമുക്ക്‌​ സ്റ്റേഡിയം ജംഗ്ഷൻ​ - നെല്ലിമുരുപ്പ്​കൂടൽ റോഡ് : 4 കോടി
ഏനാദിമംഗലം​ - തേപ്പുപാറ റോഡ് : 4.25 കോടി
കലഞ്ഞൂർ ആർട്‌സ് & സയൻസ് കോളേജ് : 50 കോടി
കുരുശ്ശുമൂട്‌​ - കൊട്ടിപ്പിള്ളേത്ത് റോഡ് : 6 കോടി
ആധുനിക മൃഗാശുപത്രി : 15 കോടി
തണ്ണിത്തോട്ടിൽ ആന പുനരധിവാസ കേന്ദ്രം : 10 കോടി

റെസ്റ്റ് ഹൗസ് : 25 കോടി
കോന്നി ടൂറിസം വികസനം : 25 കോടി

കോന്നിയിൽ കോടതി സമുച്ചയം : 50 കോടി

ബഡ്ജറ്റിൽ കോന്നിക്ക് വലിയ പരിഗണനയാണ് ലഭിച്ചിരിക്കുന്നത്.

ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച ബഡ്ജറ്റിനെ സ്വാഗതം ചെയ്യുന്നു.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ