ചെങ്ങന്നൂർ: കെ ​റെയിൽ പദ്ധതി കടന്നു പോകുന്ന മുളക്കുഴയിൽ പദ്ധതിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച ഓർത്തഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിലെ വൈദികനും ചെങ്ങന്നൂർ ഭദ്രാസനത്തിലെ മുളക്കുഴ സെന്റ് മേരീസ് പളളി ഇടവകാംഗവുമായ തോട്ടിയാട്ട് വീട്ടിൽ ഫാ.മാത്യു വർഗീസിനെ പൊലീസ് അകാരണമായി മർദ്ധിക്കുകയും വലിച്ചിഴക്കുകയും ചെയ്തത് വേദന ജനകമെന്ന് ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് സജു കരുവിള പറഞ്ഞു. നാടിന്റെ വികസന കാര്യത്തിൽ ആർക്കും എതിർപ്പില്ലെങ്കിലും ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കുവാൻ എല്ലാവർക്കും അവകാശമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരും പൊലീസും സാധാരണക്കാർക്കെതിരെ കിരാതമായ നടപടികൾ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. സാധാരണക്കാരെ കുടിയിറക്കിയല്ല വികസനം നടപ്പാക്കേണ്ടത്. അവരുടെ പരാതികൾക്ക് ചെവികൊടുക്കുവാൻ അധികൃതർ തയാറാകണം. ഇത്തരം നടപടികളിൽ നിന്നും സർക്കാരും പൊലീസും പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾക്ക് ബി.ജെ.പി നേതൃത്വം നൽകുമെന്നും സജു കുരുവിള പറഞ്ഞു.