മലപ്പള്ളി: മല്ലപ്പള്ളി കെ.എസ്.ആർ.ടി .സി ഡിപ്പോയിൽ നിന്ന് വർക്ക് ഷോപ്പിന്റെ പ്രവർത്തനത്തിനുള്ള സാമഗ്രികൾ കടത്തിക്കൊണ്ടുപോകുവാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം ബി.ജെ.പി മല്ലപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. ഘട്ടംഘട്ടമായി ഡിപ്പോയുടെ പ്രവർത്തനം നിറുത്തലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വർക്ക്ഷോപ്പിലെ സാധനങ്ങൾ മറ്റ് ഡിപ്പോകളിലേക്ക് കടത്തുന്നതെന്ന് മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശ് വടക്കേമുറി ആരോപിച്ചു. സമരത്തിന് ബി.ജെ.പി മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണ പിള്ള , മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജയൻ ചെങ്കല്ലിൽ , വിനോദ് കുന്നന്താനം , ജയൻ കുന്നന്താനം, ആനന്ദൻ എം.പി, വിജയൻകുട്ടി, സുരേഷ് ചാലുക്കൽ, ഷാജി ചാമത്തിൽ എന്നിവർ നേതൃത്വം നൽകി