ചെങ്ങന്നൂർ: കെ​റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തിൽ 100 കേന്ദ്രങ്ങളിൽ പ്രതിഷേധ സദസ് സംഘടിപ്പിക്കുമെന്നു കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സരേഷ് എം.പി അറിയിച്ചു. സംസ്ഥാന തല ഉദ്ഘാടനം പദ്ധതിയുടെ സ്റ്റേഷൻ വരുന്ന ചെങ്ങന്നൂരിൽ 19ന് ഉച്ചയ്ക്ക് 3ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എം.എൽ.എ. നിർവഹിക്കും. ചെങ്ങന്നൂർ സെഞ്ചുറി ജംഗ്ഷനിൽ നടത്തുന്ന പ്രതിഷേധ സദസിൽ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നായി 5000 പേർ പങ്കെടുക്കും. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി അടക്കമുള്ളവർ സംസാരിക്കും.