കലഞ്ഞൂർ: പുനലൂർ - ​ മൂവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി പണി നടക്കുന്നതിന്റെ ഭാഗമായി കലഞ്ഞൂർ ​ഇലവുന്താനം കീച്ചേരിപടി റോഡ്​ സഞ്ചാരയോഗ്യമല്ലാതായി. ഈ റോഡിൽ കയറുന്ന ഭാഗത്ത്​ ഏകദേശം നാല് അടി ഉയരത്തിൽ സ്ലാബ് വാർത്തു ഇട്ടിരിക്കുകയാണ്. ഇലവുന്താനം ​ കച്ചേരി റോഡ്​ മണ്ണിട്ട് ഉയർത്തണമെന്നു അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ റോഡിന്റെ കിഴക്ക് ഭാഗത്ത്​ ഏകദേശം 150 കുടുംബം പാർക്കുന്ന പ്രദേശമാണ്. ഈ റോഡിന്റെ അവസ്ഥ മൂലം സ്‌കൂൾ കുട്ടികൾ വളരെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. കച്ചേരി, കോടപ്പാറ, പൂവണ്ണാൽ, എന്നിവിടങ്ങളിൽനിന്ന് വളരെ എളുപ്പമാർഗം വരുവാനുള്ള റോഡാണ് അടച്ചത്. കുട്ടികൾ സ്‌കൂളിൽ എത്തണമെങ്കിൽ കിലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ അറിയിച്ചു.