പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിലെ കുംഭത്തിരുവാതിര ഉത്സവം ഇന്ന് നടക്കും. പന്തളം 13 കരകളിൽ നിന്നുള്ള ഇരട്ട, ഒറ്റക്കാളകൾ തേര്, കുതിരകൾ, ഫ്‌ളോട്ടുകൾ തുടങ്ങിയവ ഭഗവാനു മുമ്പിൽ പ്രദർശിപ്പിക്കും. രാവിലെ 6ന് ഗണപതിഹോമം, 7.30 നും 9നും ഉരുളിച്ച, 8ന് ശ്രീബലി എഴുന്നെള്ളത്ത്., 9.30ന് പാലഭിഷേകം, 11ന് കളഭാഭിഷേകം. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി എഴുന്നെള്ളത്ത്. വൈകിട്ട് 5 മുതൽ കെട്ടുകാഴ്ച പ്രദർശനം, 6.30 ന് ദീപാരാധന, 7 ന് സേവ, തുടർന്ന് വലിയ കാണിക്ക.