പത്തനംതിട്ട: കിണറ്റിൽ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വള്ളിക്കോട് മായാലിൽ സ്വദേശിയായ ഉഷയുടെ ആടാണ് അൻപതടിയോളം ആഴമുള്ള കിണറ്റിൽ വീണത്. പത്തനംതിട്ട ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജിത്കുമാറാണ് കിണറ്റിൽ ഇറങ്ങി ആടിനെ കരയ്ക്കെടുത്തത്. അസി. സ്റ്റേഷൻ ഓഫീസർ സന്തോഷ്‌കുമാർ നേതൃത്വം നൽകി