പന്തളം: കുരമ്പാല - കീരുകുഴി റോഡിൽ കുരമ്പാല ജംഗ്ഷന് സമീപം അക്വഡേറ്റിന് താഴെ മൂന്നു മാസമായി ഇരുന്ന സ്‌കൂട്ടർ മോഷ്ടിച്ച് കൊണ്ടുവന്ന് ഉപേക്ഷിച്ചതാണന്ന് കണ്ടെത്തി.
മുൻബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കൽ സോഷ്യൽ മീഡിയയിൽ കൂടി സ്കൂട്ടറിന്റെ ചിത്രം പ്രചരിപ്പിച്ചിരുന്നു. തുടർന്നാണ് ഉടമസ്ഥൻ ബന്ധപ്പെട്ടത്. സ്കൂട്ടർ മോഷണം പോയത് സംബന്ധിച്ച് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.