പത്തനംതിട്ട : ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശാ ജനകവും സാധാരണക്കാരന്റെ നികുതി ഭാരം വർദ്ധിപ്പിക്കുന്നതുമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്​ വി.എ സൂരജ് പറഞ്ഞു.
കേന്ദ്ര പദ്ധതികൾ പേരുമാറ്റി കിഫ്​ബിയിൽപ്പെടുത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ബഡ്ജറ്റ് കേരളത്തെ 25 വർഷം പിന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.