​​​​​​​​​​​​ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള ആലപ്പുഴ ജില്ലാതല ആഘോഷ പരിപാടി നാളെ ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.
ഇൻഫർമേഷൻ​പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ലൈബ്രറി കൗൺസിലും ചേർന്നു നടത്തുന്ന പരിപാടി വൈകുന്നേരം നാലിന് ഫിഷറീസ്, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. വി.കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തും. ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് അദ്ധ്യക്ഷതവഹിക്കും.