daksha-
ദക്ഷ സജിത്ത്

റാന്നി: പെരുനാട് കാവനാലിൽ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. മാടമൺ കക്കാട് വീട്ടിൽ സജിത്തിന്റെ ഏകമകൾ ദക്ഷാ സജിത്ത് ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടേമുക്കാലോടെ മാതാവ് സൂര്യക്കും മുത്തശ്ശിക്കുമൊപ്പം കാവനാൽ മഹാദേവ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. കല്ലിൽ കയറിയ ഒാട്ടോറിക്ഷ ആടിയുലഞ്ഞപ്പോൾ സൈഡിലിരുന്ന സൂര്യയും മകളും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടി തൽക്ഷണം മരിച്ചു. സൂര്യയെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷയുടെ സംസ്കാരം പിന്നീട്.