mg
യൂത്ത്കോൺഗ്രസ് മണ്ഡലം കൺവെൻഷൻ നാറാണംമൂഴിയിൽ ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

റാന്നി : യൂത്ത് കോൺഗ്രസ് മണ്ഡലം കൺവെൻഷന് നാറാണംമൂഴിയിൽ തുടക്കമായി. ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിജോ ചേന്നമല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.എം.പി ഹസൻ, ജിജോ ചെറിയാൻ, ഷിന്റു തെനാലിൽ,റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് സാംജി ഇടമുറി, പ്രവീൺ രാജ്,ജോർജ്ജ് ജോസഫ്, സണ്ണി മാത്യു, കെ.കെ ഗോപിനാഥ് , ഷിബു തോണിക്കടവിൽ, ജെറിൻ പ്ലാച്ചേരിൽ, ഉദയൻ, ബേബിൻ എന്നിവർ പ്രസംഗിച്ചു.