കോന്നി: കിഴക്കുപുറം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുലർച്ചെ നടക്കാനിറങ്ങുന്നവർക്കും, പത്രവിതരണം നടത്തുന്നവർക്കും വെളിച്ചമില്ലാത്തത്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി പ്രകാശ് കിഴക്കുപുറം ആവശ്യപ്പെട്ടു.