nss
എൻ എസ് എസ് അടൂർ താലൂക്ക് യൂണിയൻ പ്രവർത്തകയോഗം എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ പ്രസിഡന്റുമായ കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്യുന്നു

അടൂർ : എൻ.എസ്.എസ് അടൂർ താലൂക്ക് യൂണിയൻ പ്രവർത്തക യോഗം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ പ്രസിഡന്റുമായ കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എൻ.രവീന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ ധനസഹായവും അടൂർ താലൂക്ക് യൂണിയൻ നടപ്പിലാക്കിയ വിദ്യാഭ്യാസ സ്പോൺസർഷിപ്പ്, യൂണിയൻ സ്കോളർഷിപ്പ് ,എൻഡോവ് മെന്റുകൾ, പ്രത്യേകസ്കോളർഷിപ്പുകൾ,റാങ്ക് ജേതാക്കൾക്കുള്ള അവാർഡ്, വിവാഹ ധനസഹായം, ചികിത്സാ ധനസഹായം എന്നിവ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി വി.ആർ.രാധാകൃഷ്ണൻ നായർ, എൻ. എസ്.എസ് ഇൻസെപ്ക്ടർ ജി.അജിത് കുമാർ,യൂണിയൻ കമ്മിറ്റി അംഗങ്ങളായ സി.ആർ.ദേവലാൽ , മാനപ്പള്ളിൽ മോഹൻ കുമാർ,ഡോ.എസ്. മുരുകേശ്, ബി.ശ്രീകുമാർ, ജയചന്ദ്രൻ ഉണ്ണിത്താൻ,പ്രശാന്ത് പി.കുമാർ,സരസ്വതിഅമ്മ, പ്രതിനിധി സഭാംഗം ജി.വിജയകുമാരൻ നായർ,എ.എം. അനിൽകുമാർ, ഇലക്ട്രറൽ റോൾമെമ്പർ സുരേഷ് കുമാർ വിവിധ കരയോഗങ്ങളിൽ നിന്നുളള സെക്രട്ടറിമാർ,പ്രസിഡന്റുമാർ, മേഖല കോ - ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.