1
കെ പി എം എസ് മല്ലപ്പള്ളി താലൂക്ക് സമ്മേളനം സംസ്ഥാന ഖജാൻജി ബൈജു കലാശാല ഉത്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: കെ.പി.എം.എസ് മല്ലപ്പള്ളി താലൂക്ക് യൂണിയൻ 32-ാം മത് യൂണിയൻ സമ്മേളനം കെ.പി.എം.എസ് സംസ്ഥാന ഖജാൻജി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈ.പ്രസിഡന്റ് എം.എസ് സുജാത പതാക ഉയർത്തി. എസ്.എസ്.എൽ.സി പ്ലസ്ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് സുജാ സതീഷ് വിദ്യാഭ്യാസ അവാർഡ് നല്കി. സമ്മേളനത്തിൽ സ്ഥംസ്ഥാന കമ്മിറ്റി അംഗങ്ങളായ മനോജ് കുമാരസ്വാമി, പി.കെ പെന്നപ്പൻ, ഒൻ ശശി, യൂണിയൻ അസി സെക്രട്ടറിമാരയ രതീഷ് ജി, വി.കെ സുരേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ ഒ.ഡി ശശി, എം.എസ് സുജാത എന്നിവർ സംസാരിച്ചു. യൂണിയനിലെ മികച്ച പ്രവർത്തനം നടത്തിയ ശാഖകൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റംഗം എൻ ബിജുനെ ആദരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് കെ.പി രാജപ്പൻ, വൈ പ്രസിഡന്റ് ഒ.പി ശശി, എം.എസ് സുജാത, സെക്രട്ടറി ആർ.രാജേഷ് കുമാർ, അസി.സെക്രട്ടറിമാരായി രതീഷ് ജി, വി.കെ സുരേന്ദ്രൻ ഖജാൻജി പി.കെ പൊന്നപ്പൻ എന്നിവരെ തിരഞ്ഞെടുത്തു.