
പ്രമാടം : ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക, ക്ഷേമനിധി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആധാരം എഴുത്ത് അസോസിയേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ കോന്നി സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഡി.കെ. തങ്കമണി ഉദ്ഘാടനം ചെയ്തു. എൻ.എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി. രതീഷ് കുമാർ, മാമ്മൻ മത്തായി, കെ.ജെ. രാജേന്ദ്രൻപിള്ള, എസ്. അശോക് കുമാർ, ബി. ജയദേവൻ, എബിമോൻ എന്നിവർ പ്രസംഗിച്ചു.