1
ജോൺസ് വർഗീസ് തന്റെ കൃഷികളുടെ പരിപാലാനത്തിനിടയിൽ

മല്ലപ്പള്ളി : കാർഷിക മേഖലയിലും മികച്ച വിജയം കൈവരിച്ച് റിട്ട. അദ്ധ്യാപകൻ. സംസ്ഥാനത്തെ മികച്ച അദ്ധ്യാപക അവാർഡ്‌ ലഭിച്ച എഴുമറ്റൂർ താന്നിക്കൽ വീട്ടിൽ ജോൺസ് വർഗീസാണ് കൃഷിയിൽ വ്യത്യസ്ഥനാകുന്നത്. മംഗള, മോഹിത്ത് നഗർ എന്നീ ഇനങ്ങളിലെ 600 മൂട് കവുങ്ങുകളും ,തേൻവരിക്ക, റെഡ് ജാക്ക്, വെയിനാം സൂപ്പർ ഏർലി, സിന്ദൂരവരിക്ക,സിദ്ദു, റോസ് വരിക്ക എന്നിവയെ കൂടാതെ ഒമ്പത് മാസവും കായ്ഫലം തരുന്ന വ്യത്യസ്തമായ നൂറിൽപ്പരം പ്ലാവുകളും, ഗംഗബോൻണ്ടം, ചാവക്കാടൻ ഗ്രീൻ, എലോ 20 20,ഡയു സിടി ,എന്നി തെങ്ങുകളും, നാല്പത് മൂട് കാട്ടുജാതികളും, പൂവൻ,ഞാലി, പാളയം തോടൻ , എത്തവാഴ, മരച്ചീനിയും, ചേന ,ചേമ്പ്, ഇഞ്ചി, മഞ്ഞൾ ഉൾപ്പെടെ വിവിധയിനം ജൈവ പച്ചക്കറികളും , അൽഫോൻസാ മാവുകളുടെ വൻ ശേഖരവും ഇതിൽ ഉൾപ്പെടുന്നു. 2016ൽ മികച്ച സംസ്ഥാന അദ്ധ്യാപകനുള്ള അവാർഡ് ലഭിച്ച ജോൺസ് 2018ൽ കോട്ടയം എം.ടി സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ഹെഡ് മാസ്റ്ററായിരിക്കെ വിരമിച്ചു. എഴുമറ്റൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ ഇദ്ദേഹം 1995മുതൽ 2010വരെ എഴുമറ്റൂർ പഞ്ചായത്ത് ജനപ്രധിനിധിയായും വൈസ് പ്രസിഡന്റൊയും സേവനം അനുഷ്ടിച്ചിരുന്നു.റാന്നി എബനേസർ എച്ച്.എസ്.എസ്.എച്ച്.എം ശ്രീജ എൻ ജോർജാണ് ഭാര്യ മക്കളായ നവീൻ,നെൽവിൻ കൃഷികളിൽ സഹായിക്കാൻ സമയം കിട്ടാറില്ലെങ്കിലും മരുമകൾ നിയാ കൃഷി തോട്ടത്തിൽ നിറസാന്നിദ്ധ്യമാണ്.