sndp
എസ്.എൻ. ഡി.പി യോഗം 3366 ചെങ്ങറ ശാഖയിൽ നടന്ന സമ്മളനവും എൻഡോവ്മെന്റ് വിതരണവും യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: എസ്.എൻ.ഡി.പി യോഗം 3366 -ാം ചെങ്ങറ ശാഖയിലെ പ്രതിഷ്ഠാ വാർഷികത്തോട് അനുബന്ധിച്ചു നടന്ന സമ്മേളനവും വെള്ളിയറ ശ്രീധരൻ മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണവും എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എ. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. എം.ബി.ബി.എസ് പരീക്ഷയിൽ വിജയിച്ച പ്രിയ പ്രകാശ്, 2020- 21 വർഷത്തെ പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ അർജുൻ പ്രദീപ്, സി.ബി.എസ്.സി പത്താംക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആദർശ് എസ്. പ്രകാശ്, 2021 - 22ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ അശ്വതി സി, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ അഭിജിത് എസ്.പ്രകാശ് എന്നിവർക്ക് മുൻ യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.എൻ. സത്യാനന്ദപണിക്കർ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.സജിനാഥ്, കെ.എസ്. സുരേശൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അജേഷ്‌കുമാർ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ഓമന ദിവാകരൻ, ശാഖാ സെക്രട്ടറി ദിവ്യ എസ്.എസ്, യൂണിയൻ കമ്മിറ്റി അംഗം അജേഷ് എസ്.കുമാർ എന്നിവർ സംസാരിച്ചു.