1
സഹകരണ അംഗ സമാശ്വാസ നിധി വിതരണ ഉദ്ഘാടനം സഹകരണ യൂണിയൻ ചെയർമാൻ പി.ബി ഹർഷകുമാർ നിർവഹിക്കുന്നു

അടൂർ: അടൂരിൽ ഏഴ് സഹകരണ ബാങ്കുകളിലെ 256 അംഗങ്ങൾക്കായി അൻപത് ലക്ഷത്തി എൺപതിനായിരം രൂപയുടെ സമാശ്വാസ നിധി അനുവദിച്ചു. താലൂക്ക് തലവിതരണ ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി.ഹർഷകുമാർ നിർവഹിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാർ എസ് നസീർ അദ്ധ്യക്ഷനായി. അടൂർ നഗരസഭ ചെയർമാൻ ഡി.സജി മുഖ്യപ്രഭാഷണം നടത്തി. സെറ്റിക്കോ പ്രസിഡന്റ് ടി.ഡി. ബൈജു, പറക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ജോസ് കളീക്കൽ, പന്നിവിഴ ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു, ആക്കി നാട്ട് രാജീവ്,കെ.ജി.വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.