 
അടൂർ: കെ.പി.എം.എസ് അടൂർ താലൂക്ക് യൂണിയൻ 37-ാം സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ ഉദ്ഘാടനം ചെയ്തു.സ്വകാര്യ മേഖലയിലെ സംവരണത്തിനും തൊഴിലുറപ്പ് പദ്ധതിയിൽ പട്ടിക വിഭാഗക്കാരെ തരംതിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ സമീപനത്തിനെതിരെയും ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എം.എസ് സുവർണജൂബിലി സമ്മേളനം ഏപ്രിൽ 2ന് മലബാർ മഹാസംഗമമായി കോഴിക്കോട് നടത്തും. യൂണിയൻ പ്രസിഡന്റ് സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ.രാജൻ, അനിൽ അമിക്കുളം, തുടങ്ങിയർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി സുനീഷ് കൈലാസം റിപ്പോർട്ടും, ഖജാൻജി യശോധരൻ മങ്ങാട് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി സുനീഷ് കൈലാസം (പ്രസിഡന്റ് ) പി.ബി. ബാബു, വി.ടി അജോമോൻ (വൈസ് പ്രസിഡന്റ് ) ടി.ആർ ബിജു (സെക്രട്ടറി) മങ്ങാട് അശോകൻ, ഇന്ദു ലേഖ രാജീവ് (ജോ.സെക്രട്ടറിമാർ) അങ്ങാടിക്കൽ സുരേന്ദ്രൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.