അടൂർ : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നടപടികളുടെ ഭാഗമായുള്ള ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ഐ.എൻ. ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ആവശ്യപ്പെട്ടു. ഐ.എൻ. ടി.യു.സി അടൂർ നിയോജക മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി സംസ്ഥാന എക്സി.അംഗം തോട്ടുവ മുരളി അദ്ധ്യക്ഷത വഹിച്ചു. ആർ.സുകുമാരൻ നായർ, ജി.കെ.പിള്ള , പി.കെ.ഗോപി, ജയകുമാർ , പി.കെ മുരളി, അംജിത് , എം.ആർ ഗോപകുമാർ, കെ.വി രാജൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള , പി.എൻ. പ്രസാദ്, കെ.എൻ രാജൻ വിജയൻ നായർ തുടങ്ങിയവർ സംസാരിച്ചു.