അടൂർ: കഴിഞ്ഞ വർഷങ്ങളിലെ ബഡ്ജറ്റിൽ പറത്തവാഗ്ദാനങ്ങൾ ഇനിയും അടൂർ മണ്ഡലത്തിൽ നടപ്പാക്കാത്തതിൽ ആർ.എസ്.പി.അടൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പന്തളം ബൈപ്പാസ്, അടൂർ മുൻസിപ്പൽ ബിൽഡിംഗ്‌ തുടങ്ങി നിരവധി പ്രഖ്യാപനങ്ങൾ കഴിഞ്ഞ വർഷങ്ങളിലെ ബഡ്ജറ്റിലും പ്രഖ്യാപിച്ചിരുന്നു.എന്നാൽ വാഗ്ദാനങ്ങളല്ലാതെ പദ്ധതികൾ നടപ്പാക്കാൻ സാധിക്കുന്നില്ല. കൂടാതെ കാർഷിക മേഖലയെ പാടെ അവഗണിച്ച ബഡ്ജറ്റാണിതെന്നും യോഗം കുറ്റപ്പെടുത്തി. നാളികേരം, റബർ മേഖലകളിലെ കർഷകരെ തീർത്തും നിരാശപ്പെടുത്തുന്ന ബഡ്ജറ്റാണിതെന്നും കമ്മിറ്റി ആരോപിച്ചു.യോഗത്തിൽ ആർ.എസ്.പി.ദേശീയ സമിതി അംഗം അഡ്വ.കെ.എസ് ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പൊടിമോൻ കെ.മാത്യു, സോമരാജൻ, ബി.ശ്രീപ്രകാശ്, ശ്രീകുമാർ ,ഡോ.രാജഗോപാൽ, തങ്കപ്പൻ എന്നിവർ സംസാരിച്ചു.