bbbb
b

പത്തനംതിട്ട : കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം വലയുന്ന സ്വകാര്യബസ് ഉടമകളും ജീവനക്കാരും സമരത്തിലേക്ക് . കൊവിഡ് സാഹചര്യത്തിൽ നിരവധി ബസ് ഉടമകൾ ഈ മേഖല വിട്ടുപോയിരുന്നു. പലരും കടക്കെണിയിലായി. നവംബറിൽ യാത്രാനിരക്ക് കൂട്ടാമെന്ന് സർക്കാർ പറഞ്ഞിട്ട് നാല് മാസം പിന്നിട്ടു. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

കൊവിഡിന് മുമ്പ് 365 ബസുകൾ സർവീസ് നടത്തിയിരുന്ന ജില്ലയിൽ ഇപ്പോൾ മൂന്നോറോളം ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഡീസൽ അടിക്കാനുള്ള തുകപോലും ബസ് ഉടമകൾക്ക് ലഭിക്കുന്നില്ല.

കഴിഞ്ഞ ജൂലായ് മുതലുള്ള റോഡ് ടാക്‌സ് അടച്ചുതീർക്കാൻ ഇതുവരെ ബസ് ഉടമകൾക്ക് കഴിഞ്ഞിട്ടെന്ന് അവർ പറയുന്നു. കടംവാങ്ങിയും പണയം വച്ചുമാണ് ഉടമകൾ ടാക്‌സ് അടയ്ക്കുന്നത്. ഒരു ബസിന് 10000 രൂപയും പത്ത് ശതമാനം പലിശയും അടയ്ക്കണം. കൊവിഡ് സാഹചര്യത്തിൽ സർവീസ് മുടങ്ങിയ കാലത്തെ ടാക്‌സും സർക്കാർ ഈടാക്കിയിരുന്നു.

ഫെബ്രുവരിൽ ബസ് ചാർജ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ബസ് ഉടമകൾ. എന്നാൽ ചാർജ് കൂട്ടിയാലും യാത്രക്കാരില്ലെങ്കിൽ വീണ്ടും കടക്കെണിയിലാകും. കൊവിഡ് വർദ്ധിച്ചതോടെ ബസ് യാത്രക്കാരുടെ എണ്ണം കുത്തനെകുറഞ്ഞിരിക്കുകയാണിപ്പോൾ.