ചെങ്ങന്നൂർ: ഏറെ സങ്കീർണതകൾ നിറഞ്ഞതും ഏറെ അപൂർവതകൾ നിറഞ്ഞതുമായ ആർട്ടിക് റൂട്ടിന്റെയും അയോർട്ടിക് വാൽവിന്റെയും ശസ്ത്രക്രിയ ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ വിജയകരമായി പൂർത്തിയാക്കി. 40 വയസുള്ള രോഗി ഏറെ നാളുകളായി ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. തുടർന്നാണ് ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ എത്തിയത്. ഡോ. സുനിൽ അഗർവാൾ, ഡോ. അരുൺ സിംഗ്, ഡോ. അയ്യപ്പദാസ്, ഡോ. മധു പൗലോസ് ചാണ്ടി, ഡോ. രാഖി കെ.ആർ, ഡോ. എബ്രഹാം പെരുമാൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ചുരുങ്ങിയ നാളുകൾകൊണ്ടുതന്നെ 3000ൽ പരം ശസ്ത്രക്രിയകൾ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
ഇതിനോട് അനുബന്ധിച്ചു ഹാർട്ട് failure ക്ലിനിക് ആരംഭിച്ചതായി മാനേജിങ് ഡയറക്ടർ ഫാ. അലക്സാണ്ടർ കൂടാരത്തിലും, മെഡിക്കൽ സൂപ്രണ്ട് ഡോ. നവീൻ പിള്ളയും അറിയിച്ചു. കാർഡിയോ വാസ്കുലർ തൊറസിക് സർജറി വിഭാഗം മേധാവി ഡോ. സുനിൽ അഗർവാൾ, ഡോ. രാഖി. കെ. ആർ, ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധരായ, ഡോ. മധു പൗലോസ് ചാണ്ടി, ഡോ. ആനന്ദ് ശ്രീനിവാസൻ, ഡോ. ദേവരാജൻ. കെ. എ, എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സാ ക്ലിനിക് ആരംഭിച്ചിരിക്കുന്നത്.
ഹൃദയത്തിന് ഗുരുതര രോഗം ബാധിച്ചവർക്കും ഹാർട്ട് failure നു ചികിത്സ തേടുന്നവർക്കും ഈ സേവനം ഫലപ്രദമാണെന്ന് മാനേജിങ് ഡയറക്ടർ, ഫാ. അലക്സാണ്ടർ കൂടാരത്തിൽ അറിയിച്ചു.