 
റാന്നി : പതിമൂന്ന് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ മാതാവിന്റെ കാമുകനായ യുവാവ് പൊലീസ് പിടിയിൽ.ഇടമൺ കോതാനി പാട്ടത്തിൽ പാപ്പന്റെ മകൻ പി.പി സുരേഷ്(40) ആണ് റാന്നി പൊലീസിന്റെ പിടിയിലായത്.സ്‌കൂളിൽ കൗൺസലിംഗിനിടെ അധികൃതരോട് പെൺകുട്ടി വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് ചൈൽഡ് ലൈൻ ഇടപെട്ടാണ് കേസെടുത്തത്.കുട്ടിയുടെ മാതാവിനൊപ്പം ദീർഘകാലമായി താമസിച്ചുവരികയാണ് സുരേഷ്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് കുട്ടിയെ പീഡിപ്പിക്കാൻ ഇയാൾ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.യുവാവുമായുള്ള ബന്ധത്തിന്റെ പേരിൽ കുട്ടിയുടെ പിതാവ് ഭാര്യയുമായുള്ള ബന്ധം നേരത്തെ ഉപേക്ഷിച്ചിരുന്നു.