പത്തനംതിട്ട: ജില്ലാ സമ്മേളനത്തിൽ ത്യണമൂൽ കോൺഗ്രസിനു പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സുരേന്ദ്രൻ കൊട്ടുവിരത്തിൽ തിരുവല്ല ജില്ലാ പ്രസിഡന്റും വേണു കെ.നായർ അടൂർ ജനറൽ സെക്രട്ടറിയുമായുള്ള 21 അംഗ ജില്ലാ കമ്മിറ്റിയെയാണ് സമ്മേളനത്തിൽ തിരഞ്ഞടുത്തത്. സംസ്ഥാന ബഡ്ജറ്റ് കർഷകരെ നിരാശപ്പെടുത്തുന്നതാണെന്ന് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. വന്യമ്യഗ ശല്യംമൂലംപ്രയാസം നേരിടുന്ന കർകഷരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ കൊട്ടുവിരത്തിൽ തിരുവല്ല, ജനറൽ സെക്രട്ടറി വേണു കെ.നായർ,കടയ്ക്കാമൺ മോഹൻദാസ്,കാപ്പിൽ തുളസീദാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.