
പത്തനംതിട്ട : കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ പ്രവർത്തക കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ.അജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ജെ.ഗോപകുമാർ സമരപരിപാടികൾ വിശദീകരിച്ചു. ജില്ലാസെക്രട്ടറി ജി.കൃഷ്ണകുമാർ, ജില്ലാട്രഷറർ ജി.ബിജു, ആർ.ഷൈനി, എം.കെ.ഹരികുമാർ, പി.കെ.അനിൽകുമാർ, പി.സി.രാജീവ്, രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും തീരുമാനമെടുത്തു.