 
കോന്നി: പ്രളയത്തിൽ തകർന്ന കൂടൽ നെല്ലിമുരുപ്പ് കുരിശുമൂട് റോഡിലെ പാലത്തിന്റെ പണികൾ പുരോഗമിക്കുന്നു. കലഞ്ഞൂർ പഞ്ചായത്തിലെ 19 വാർഡിലെ ഏഴു കിലോമീറ്റർ ദൂരമുള്ള റോഡിലെ നെല്ലിമുരുപ്പ് പ്രദേശത്താണ് പാലം. കലഞ്ഞൂർ പഞ്ചായത്ത് ഏഴു ലക്ഷം രൂപ മുതൽ മുടക്കിയയാണ് പാലം പുനർ നിർമിക്കുന്നത്. കലഞ്ഞൂർ പഞ്ചായത്തിലെ കോളനികൾ അടക്കമുള്ള ജനവാസമേഖയിലെ ജനങ്ങൾ ഉപയോഗിക്കുന്ന പാലമാണ് കഴിഞ്ഞ പ്രളയത്തിലെ മഴവെള്ളപാച്ചിലിൽ ഒഴുകിപ്പോയത്.