 
തിരുവല്ല: കണ്ണശസ്മാരക ട്രസ്റ്റിന്റെ കണ്ണശ പുരസ്കാരം ഇന്ന് രാവിലെ 9.30ന് തിരുവല്ല ഡയറ്റ് ഹാളിൽ ട്രസ്റ്റ് മുൻപ്രസിഡന്റ് പ്രൊഫ.ജി രാജശേഖരന് മരണാനന്തര ബഹുമതിയായി മന്ത്രി സജി ചെറിയാൻ സമർപ്പിക്കും. മകൾ ഡോ.റാണി ആർ.നായർ പുരസ്കാരം ഏറ്റുവാങ്ങും. 15000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സംസ്ഥാന കവിതാ ശിൽപശാലയുടെ സമാപന ചടങ്ങിലാണ് അവാർഡ് സമ്മാനിക്കുന്നത്. സ്വാഗതസംഘം ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി.ആന്റണി അദ്ധ്യഷനാകും.ട്രസ്റ്റ് പ്രസിഡന്റ് ഡോ.വർഗീസ് മാത്യു അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. മാത്യു ടി.തോമസ് എം.എൽ.എ മുഖ്യാതിഥിയാകും.