 
പന്തളം : ഈഴവ സമുദായത്തിന്റെ സമകാലിക വളർച്ചയ്ക്കും പരിഷ്‌കരണത്തിനും സാമ്പത്തിക സാമുദായിക ശക്തി സമാഹരണത്തിനും നിദാനം വെള്ളാപ്പള്ളി നടേശന്റെ അതുല്ല്യ നേതൃത്വമാണെന്ന് എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് പറഞ്ഞു.പന്തളം യൂണിയനിലെ വനിതാസംഘം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് റ്റി.കെ.വാസവൻ മുഖ്യപ്രഭാഷണം നടത്തി, വനിതാ സംഘം പ്രസിഡന്റ് രമണി സുദർശനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ട്രസ്റ്റ് ബോർഡംഗവും, വനിതാ സംഘം കോഡിനേറ്ററുമായ സുരേഷ് മുടിയൂർകോണം, സെക്രട്ടറി സുമ വിമൽ, വൈസ് പ്രസിഡന്റ്, വിമല രവീന്ദ്രൻ, കേന്ദ്ര സമിതി അംഗം ഗീതാറാവു, മിനി സജി.സൗദാമിനി, മണി രഞ്ജൻ, ലളിത ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു