 
മല്ലപ്പള്ളി: കേരളത്തിലെ സഹകരണ മേഖലയെ ദുർബലമാക്കുന്ന സമീപനങ്ങൾക്കെതിരെ ജാഗരൂഗരായിരിക്കണമെന്ന് മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. അംഗ സമാശ്വാസ നിധി ധനസഹായ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ മല്ലപ്പള്ളി താലൂക്കുതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയുടെ താലൂക്കിലെ പ്രവർത്തനം മികച്ചതാണെന്നും എം.എൽ.എ. പറഞ്ഞു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ. ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ്, അഭിലാഷ് പി.ആർ, കെ.എസ്.വിജയൻ പിള്ള, അലക്സാണ്ടർ വറുഗീസ്, കെ.പി.ഫിലിപ്പ്, ജോൺസ് വറുഗീസ്, രാജൻ എം. ഈപ്പൻ, രവീന്ദ്രൻ എസ്.,മനോജ് വി.കെ.,തോമസ് ഏബ്രഹാം, റെജി പോൾ, മധുലാൽ പി., ജൂബി ബാബു, അലക്സാണ്ടർ സി.,ഷൈജു സി.അലക്സ്, വനജാദേവി ജി.എസ്. എന്നിവർ സംസാരിച്ചു. സഹകരണ സംഘങ്ങളിലെ അംഗങ്ങളിൽ ഗുരുതര രോഗ ബാധിതർക്കും അപകടത്തിൽപ്പെട്ട് കിടപ്പു രോഗികളായവർക്കും മാതാപിതാക്കളുടെ മരണത്തെ തുടർന്ന് വായ്പകൾക്ക് ബാദ്ധ്യതപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും ധനസഹായം നൽകുന്ന പദ്ധതിയാണിത്. താലൂക്കിൽ 45 അംഗങ്ങൾക്കായി 9,20,000 രൂപയാണ് ഈ രണ്ടാം ഘട്ടത്തിൽ വിതരണം ചെയ്തത്.