ഓമല്ലൂർ : എ.കെ.ജി.പാലിയേറ്റീവ് ഹെൽത്ത് ഫൗണ്ടേഷൻ ഓമല്ലൂർ സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐമാലി വെസ്റ്റ് വാർഡ് കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്തംഗവും സോണൽ സെക്രട്ടറിയുമായ എം.ആർ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എസ്.മണി (ചീഫ് കോർഡിനേറ്റർ) പ്രശാന്ത് (പ്രസിഡന്റ്), രാധാകൃഷ്ണൻ (സെക്രട്ടറി),കെ.വിജയൻ (ട്രഷറർ), പഞ്ചായത്തംഗം സുജാത (കൺവീനർ) എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.