ചെങ്ങന്നൂർ: മുളക്കുഴയിൽ കെ- റെയിൽ സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കല്ലിടലിനിടെ ആത്മഹത്യാശ്രമം.മുളക്കുഴ 16ാം വാർഡ് പെരിങ്ങാല വട്ടമോടിയിൽ തെക്കേചരുവിൽ വീട്ടിൽ ഉഷയുടെ മകൻ ആരോമലാണ് കിണറ്റിൽ ചാടാൻ ശ്രമിച്ചത്. ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞ ആരോമൽ പിന്നീട് ആത്മഹത്യ ഭീഷണി മുഴുക്കി. കിണറ്റിൽ ചാടാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ഇന്നലെയും ശക്തമായ പ്രതിഷേധമാണ് പദ്ധതി മേഖലയിൽ ഉയർന്നത്. വൻ പൊലീസ് സന്നാഹം പ്രദേശത്തുണ്ടായിരുന്നു.