ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്ത് പെരിങ്ങാലയിൽ കെറെയിൽ കുറ്റി പിഴുതെറിഞ്ഞ് കേരവൃക്ഷം നട്ട് ബി.ജെ.പി പ്രതിഷേധം. പെരിങ്ങാലയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന്റെ വീട്ടിലെത്തിയാണ് അവിടെ സ്ഥാപിച്ച കെറെയിൽ കുറ്റി പിഴുതെറിഞ്ഞ് കേരവൃക്ഷം നട്ടത്. വാർഡംഗമായ സ്മിത വട്ടയത്തിൽ കേരവൃക്ഷം നട്ടു. ബി.ജെ.പി. ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, അനൂപ് പെരിങ്ങാല, എം.മനീഷ്, എസ്. കൃഷ്ണകുമാർ, എം.കെ.വിനോദ്, ശ്രീജ പ്രദീപ് എന്നിവർ നേതൃത്വം നൽകി.