കോന്നി: ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.വസീഫ് ഉദ്ഘാടനം ചെയ്തു.വി.ശിവകുമാർ ,രേഷ്മ മറിയം റോയി, ആർഷ എം.ലക്ഷ്മി, ആശാ പ്രമോദ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. അക്ഷര എസ്.രാജ് രക്തസാക്ഷി പ്രമേയവും, എബിൻ ബേബി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എം.അനീഷ് കുമാർ റിപ്പോർട്ടും, ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.കേന്ദ്ര കമ്മിറ്റി അംഗം കെ.യു ജനീഷ് കുമാർ എം.എൽ.എ, ജില്ലാ ട്രഷറർ ബി.നിസാം, ജില്ലാ സെക്രട്ടേറിയറ്റംഗം അനീഷ് വിശ്വനാഥ്, രഘുനാഥ് ഇടത്തിട്ട ജിജോ ചെറിയാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.അഖിൽ (പ്രസിഡന്റ് ) സി.സുമേഷ് (സെക്രട്ടറി) എബിൻ ബേബി, വിപിൻ വേണു (വൈസ് പ്രസിഡന്റ് ) ജിബിൻ ജോർജ്ജ്, ആർ.രാജീവ് (ജോയിന്റ് സെക്രട്ടറി) ശ്രീഹരി ബോസ് (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.